02:57am 06 November 2026
NEWS
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സ്മാർട്ട് സിറ്റി കൊച്ചി ശാഖ പ്രവർത്തനം ആരംഭിച്ചു ഏജന്റിക് എഐ അസിസ്റ്റന്റ് സോന യും അനാവരണം ചെയ്തു
05/11/2026  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സ്മാർട്ട് സിറ്റി കൊച്ചി ശാഖ പ്രവർത്തനം ആരംഭിച്ചു ഏജന്റിക് എഐ അസിസ്റ്റന്റ് സോന യും അനാവരണം ചെയ്തു
HIGHLIGHTS

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സ്മാർട്ട് സിറ്റി കൊച്ചി ശാഖ ലുലു ഐടി ഇൻഫ്ര ബിൽഡിൽ ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി. കെ. മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു. ജെയിന്‍ ഡീംഡ് ടു-ബി- യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ്​, ലുലു ഐടി പാർക്‌സ് കൊച്ചി ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി, ഇൻഫോപാർക്ക്സ് ആൻഡ് സൈബർപാർക്ക് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് മുരളീധർ പൈ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമായ ആന്റോ ജോർജ് ടി, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ, ചീഫ് ജനറൽ മാനേജറും ലാർജ് & എമർജിങ് കോർപ്പറേറ്റ് മേധാവിയുമായ മിനു മൂഞ്ഞേലി, അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ടിനു ഈഡൻ അമ്പാട്ട്, ബ്രാഞ്ച് ഹെഡ് മാനസ് വി എന്നിവർ സമീപം. 

കൊച്ചി:  ബിസിനസ്, സാങ്കേതിക രംഗങ്ങളിൽ മുന്നേറുന്ന കൊച്ചിയുടെ വളർച്ചയ്ക്ക് കരുത്തേകി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സ്മാർട്ട് സിറ്റി കൊച്ചി ശാഖ ലുലു ഐടി ഇൻഫ്ര ബിൽഡിൽ പ്രവർത്തനം ആരംഭിച്ചു. ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി. കെ. മാത്യൂസ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടൊപ്പം ബാങ്കിന്റെ പുതിയ എഐ അധിഷ്ഠിത ഡിജിറ്റൽ അസിസ്റ്റന്റായ 'സോന' (SONA) അനാവരണം ചെയ്തു. ബാങ്കിങ് സേവനങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

എടിഎം സർവീസിന്റെ ഉദ്ഘാടനം ​ജെയിന്‍ ഡീംഡ് ടു-ബി- യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫും, 'സോന'യുടെ അനാച്ഛാദനം ലുലു ഐടി പാർക്‌സ് കൊച്ചി ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിലും നിർവഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി ലോക്കർ സൗകര്യത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫോപാർക്ക്സ് ആൻഡ് സൈബർപാർക്ക് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് മുരളീധർ പൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'സോന' (ഏജന്റിക് എഐ അസിസ്റ്റന്റ്) ഉപഭോക്താക്കളുമായി വിവിധ ഭാഷകളിൽ തത്സമയം സംസാരിച്ച് ആശയവിനിമയം നടത്തുന്നതിനോടൊപ്പം വായ്പകൾ, എൻആർഐ സേവനങ്ങൾ, അക്കൗണ്ടുകൾ, കാർഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ആവശ്യമായ ബാങ്കിങ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ ബാങ്കിങ്ങിൽ മുൻപരിചയമില്ലാത്തവർക്കും ഒരുപോലെ പ്രയോജനകരമാണ് 'സോന'. 

ആധുനിക സാങ്കേതികവിദ്യയുടെ വേഗതയും ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും ബാങ്കിങ് രംഗത്തെ വിശ്വാസ്യതയുമായി സമന്വയിപ്പിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img